കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് എറണാകുളം-ഷൊർണൂർ പാതയിൽ നിർത്തിവച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.
28 പാസഞ്ചർ ട്രെയിനുകൾ ചൊവ്വാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്നും ദീർഘദൂര ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചതായും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളപ്പൊക്കത്തെ തുടർന്ന് ആലുവ, ചാലക്കുടി, നെല്ലായി, വടക്കാഞ്ചേരി മേഖലകളിൽ മേൽപ്പാലങ്ങൾ അപകടാവസ്ഥയിലാകുകയും പാളത്തിൽ മണ്ണിടിയുകയും ചെയ്തതോടെയാണ് ട്രെയിൻ ഗതാഗതം നിർത്തിയത്.