ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം അ​വ​സാ​നി​പ്പി​ക്കാനുള്ള നടപടി വേണമെന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

കൊല്ലം: ആ​യി​ര​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ നി​ര​ന്ത​രം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പ​ര​വൂ​ർ സ​ജീ​ബ് ആ​വ​ശ്യ​പ്പെ​ട്ടു .ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം തു​ട​ർ​ക്ക​ഥ​യാ​ണ് എ​ല്ലാ വൈ​കി​യോ​ട്ട​ത്തി​നും ഓ​രോ കാ​ര​ണ​ങ്ങ​ൾ റെ​യി​ൽ​വേ ക​ണ്ടെ​ത്തു​ക​യാ​ണ്.

ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​ണ് .രാ​വി​ലെ മ​ണി​ക്കു​റു​ക​ൾ വൈ​കി ഓ​ഫി​സി​ൽ എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​വും വൈ​കുന്നേരം മ​ണി​ക്കു​റു​ക​ൾ വൈ​കി മാ​ത്ര​ം വീ​ട്ടി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന സാഹചര്യവും ഏറെ ബുദ്ധിമുട്ടിക്കുന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ ലൈ​നി​ൽ അ​റ്റ​കു​റ്റ​പ​ണി​യെ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ​ണി​യെ​ന്നും റെ​യി​ൽ​വേ പ്ര​ഖ്യ​ാപി​ക്കു​ന്നു .

ത​ത്വ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും എർ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം പാ​ത​യി​ൽ വൈ​കി​യോ​ട്ടം ത​ന്നെ ഫ​ലം. ഇ​നി​യും ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം അ​വ​സാ​നി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ ക്ക് ​യാ​ത്ര​ക്കാ​രു​ടെ മാ​ർ​ച്ച് അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പ​ര​വൂ​ർ സ​ജീ​ബ് അ​റി​യി​ച്ചു.

Related posts