കോയന്പത്തൂർ: ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി 90 വനിതാ പോലീസുകാരെ നിയമിച്ചതായി റെയിൽവേ എഡിജിപി ശൈലേന്ദ്രബാബു. പൊള്ളാച്ചി റെയിൽവേ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങൾ നോക്കിക്കാണുകയായിരുന്നു എഡിജിപി. ട്രെയിൻ അപകടത്തിൽ മരിക്കുന്നവരെ തിരിച്ചറിയുന്നതിനായി ക്രൈം സെൻട്രൽ ട്രാക്കിംഗ് നെറ്റ് വർക്ക് സിസ്റ്റം തുടങ്ങി.
നിർഭയ പദ്ധതിയുടെ ഭാഗമായി കോയന്പത്തൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നീരീക്ഷണകാമറകൾ സ്ഥാപിക്കും. ട്രെയിൻ യാത്രയ്ക്കിടയിൽ പടിക്കെട്ടിൽനിന്നും സെൽഫിയെടുത്താൽ പിഴ ഈടാക്കുമെന്നും ട്രെയിൻ യാത്രയിൽ സ്ത്രീ യാത്രികരുടെ സുരക്ഷയ്ക്കായി കൂടുതലായി 90 വനിതാ പോലീസുകാരെ നിയമിച്ചിട്ടുണ്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു.