തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊല്ലം-ഇടമണ്‍ റൂട്ടിൽ സർവീസ് നടത്തുന്ന ആറ് പാസഞ്ചർ ട്രെയിനുകൾ നാലു ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ഇടമണ്‍- പുനലൂർ റൂട്ടിൽ സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്. ഇതനുസരിച്ച് ഇടമണ്ണിൽനിന്നു പുറപ്പെടേണ്ട ട്രെയിനുകൾ പൂനലൂരിൽ നിന്നായിരിക്കും പുറപ്പെടുക, ഇടമണ്‍ വരെയുള്ള ട്രെയിനുകൾ പുനലൂരിൽ യാത്ര അവസാനിപ്പിക്കും.
ട്രെയിനുകളും പുറപ്പെടുന്ന സമയവും: കൊല്ലം-ഇടമണ്‍ (രാവിലെ 8.40). ഇടമണ്‍-കൊല്ലം (രാവിലെ 11). കൊല്ലം-ഇടമണ്‍ (രാവിലെ 11.20). ഇടമണ്‍-കൊല്ലം (ഉച്ചയ്ക്ക് 1.45). ഗുരുവായൂർ-ഇടമണ്‍ (ഉച്ചയ്ക്ക് 1.05). ഇടമണ്‍-ഗുരുവായൂർ (വൈകുന്നേരം 4.35).