നാം കാത്തിരിക്കുന്ന ആള് വരാന്‍ ഏറെ വെെകുന്നതിന് ന്യൂജെന്‍ ഭാഷയില്‍ “പോസ്റ്റ് ആവുക’ എന്നാണല്ലൊ പറയാറ്.
ഈ വൈകല്‍ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നായാലും യാത്രാവാഹനങ്ങളുടെ ഭാഗത്ത് നിന്നായാലും മിക്കവര്‍ക്കും ഏറ്റവും ദേഷ്യമാണല്ലൊ സമ്മാനിക്കുക.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ഇത്തരം പോസ്റ്റ് ലഭിച്ച ചിലരുടെ പ്രതികരണമാണ് വൈറലായത്.
ഹര്‍ദിക് ബൊന്തു എന്നയാള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്ന കാഴ്ചയാണുള്ളത്.
ഈ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കടന്നെത്തുമ്പോള്‍ അവിടെയുള്ള കുറച്ചാളുകള്‍ അതിനെ കെെയടിച്ചും വിസിലടിച്ചും സ്വാഗതം ചെയ്യുകയാണ്.
ഈ വരവേല്പിന്റെ കാരണമാണ് രസകരം. ഈ ട്രെയിന്‍ ഒമ്പത് മണിക്കൂര്‍ വൈകിയാണത്രെ എത്തിയത്. സംഭവം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായി.
“ട്രെയിന്‍ ഇത്രയും മണിക്കൂര്‍ വൈകുന്നത് വളരെ അപൂര്‍വമാണ്, നിങ്ങള്‍ക്ക് വളരെയധികം ക്ഷമയുണ്ട്,’ എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചത്.