ആലപ്പുഴ: ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 6.45നായിരുന്നു സംഭവം. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. സംഭവത്തിൽ ആളപായമില്ല. ഇതേതുടർന്നു ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ മുകളിൽ മരം വീണു; ആളപായമില്ല
