ട്രെ​യി​നി​ൽ രാ​ത്രി​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍, ലാപ്‌ടോപ്പ്‌ ചാ​ർ​ജിം​ഗി​ന് വി​ല​ക്ക്! റെ​യി​ൽ​വെ​യു​ടെ എ​ല്ലാ സോ​ണു​ക​ളി​ലും ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ രാ​ത്രി​യി​ൽ മൊ​ബൈ​ൽ ഫോ​ണും ലാ​പ് ടോ​പ്പും ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു റെ​യി​ൽ​വെ​യു​ടെ വി​ല​ക്ക്.

ഇ​നി​മു​ത​ൽ ട്രെ​യി​നി​ൽ രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഈ ​സ​മ​യം ചാ​ർ​ജിം​ഗ് പോ​യി​ന്‍റി​ലേ​ക്കു​ള്ള വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ റെ​യി​ൽ​വെ തീ​രു​മാ​നി​ച്ചു.

അ​ടു​ത്തി​ടെ ട്രെ​യി​നു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ൻ​ക​രു​ത​ൽ. പ​ടി​ഞ്ഞാ​റ​ൻ റെ​യി​ൽ​വെ മാ​ർ​ച്ച് 16 മു​ത​ൽ ത​ന്നെ ഇ​തു ന​ട​പ്പാ​ക്കി​യി​രു​ന്നു.

2014ൽ ​ബാം​ഗ്ലൂ​ർ-​ഹ​സൂ​ർ സാ​ഹി​ബ് നാ​ന്ദേ​ഡ് എ​ക്സ്പ്ര​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തി​നു പി​ന്നാ​ലെ ത​ന്നെ രാ​ത്രി ചാ​ർ​ജിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വെ സേ​ഫ്റ്റി ക​മ്മി​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

റെ​യി​ൽ​വെ​യു​ടെ എ​ല്ലാ സോ​ണു​ക​ളി​ലും ഇ​തു ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഡ​ൽ​ഹി- ഡെ​റാ​ഡൂ​ണ്‍ ശ​താ​ബ്ദി എ​ക്സ്പ്ര​സി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​നി​നു​ള്ളി​ൽ പു​ക​വ​ലി​ക്കു​ന്ന​തി​നു ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ റെ​യി​ൽ​വെ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment