തിരുവനന്തപുരം: എറണാകുളം-തൃശൂർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കായംകുളം എന്നീ പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ഈ ട്രെയിനുകൾ നാളെ കോട്ടയത്തു സർവീസ് അവസാനിപ്പിക്കും.
29, മാർച്ച് ഒന്ന് തീയതികളിൽ നിലന്പൂർ-കോട്ടയം പാസഞ്ചർ കളമശേരിക്കും കോട്ടയത്തിനുമിടയിലും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ആലുവയ്ക്കും എറണാകുളത്തിനുമിടയിലും ഭാഗികമായി റദ്ദാക്കി.
കോട്ടയം-നിലന്പൂർ പാസഞ്ചർ തിങ്കളാഴ്ച ഒരു മണിക്കൂർ 10 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ഇന്ന് പുറപ്പെടാനിരിക്കുന്ന തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് അര മണിക്കൂർ വൈകി പുലർച്ചെ ഒന്നിന് മാത്രമേ സർവീസ് ആരംഭിക്കൂ.