ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ പുരോഗമിക്കുന്നതിനാൽ നാ​ളെ മു​ത​ൽ ഡി​സം​ബ​ർ ആ​റു വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം

‘തി​രു​വ​ന​ന്ത​പു​രം: ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ മു​ത​ൽ ആ​റു വ​രെ ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ൾ​ക്കാ​ണു നി​യ​ന്ത്ര​ണം. നാ​ളെ കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309) എ​ന്നി​വ കാ​യം​കു​ള​ത്തി​നും കൊ​ല്ല​ത്തി​നു​മി​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി.

പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) കാ​യം​കു​ള​ത്തി​നും പു​ന​ലൂ​രി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ര​ണ്ടി​ന് കൊ​ല്ലം- കോ​ട്ട​യം പാ​സ​ഞ്ച​ർ (56394), കൊ​ല്ലം- എ​റ​ണാ​കു​ളം- മെ​മു (66302) എ​ന്നി​വ കൊ​ല്ല​ത്തി​നും കാ​യം​കു​ളം വ​രെ മാ​ത്ര​മേ​യു​ണ്ടാ​കൂ. ഗാ​ന്ധി​ധാം- നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് (16335) അ​ര​മ​ണി​ക്കൂ​ർ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​ച്ചി​ടും.

മൂ​ന്നി​ന് കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309), പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) എ​ന്നി​വ കാ​യം​കു​ളം വ​രെ മാ​ത്ര​മേ ഉ​ണ്ടാ​കൂ.

നാ​ലി​ന് എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309), കൊ​ല്ലം- കോ​ട്ട​യം പാ​സ​ഞ്ച്#( 56394), കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു (66302), പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) എ​ന്നി​വ കാ​യം​കു​ള​ത്തി​നും കൊ​ല്ല്ത്തി​നു​മി​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി. ഭാ​വ്ന​ഗ​ർ- കൊ​ച്ചു​വേ​ളി പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (19260) ക​രു​നാ​ഗ്പ്പ​ള്ളി​യി​ലും തി​രു​വ​ന​ന്ത​പു​രം- മ​ധു​ര അ​മൃ​ത എ​ക്സ് പ്ര​സ് (16343) കൊ​ല്ല​ത്തി​നും പെ​രി​നാ​ടി​നു​മി​ട​യി​ലും അ​ര​മ​ണി​ക്കൂ​ർ വീ​തം പി​ടി​ച്ചി​ടും. രാ​ത്രി 8.30നു ​പു​റ​പ്പെ​ടേ​ണ്ട തി​രു​വ​ന​ന്ത​പു​രം- മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് (16347) ഒ​രു മ​ണി​ക്കൂ​ർ വൈ​കി 9.30നു ​മാ​ത്ര​മേ പു​റ​പ്പെ​ടു. ട്രെ​യി​ൻ കൊ​ല്ല​ത്തി​നും പെ​രി​നാ​ടി​നു​മി​ട​യി​ൽ ഒ​രു മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും.

അ​ഞ്ചി​ന് എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309), കൊ​ല്ലം- കോ​ട്ട​യം പാ​സ​ഞ്ച​ർ ((56394), കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു (66302)പാ​ല​രു​വി എ​ക്സ്്പ്ര​സ് (16792) എ​ന്നി​വ കാ​യം​കു​ളം വ​രെ മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്തൂ. മും​ബൈ സി​എ​സ്എം​ടി- തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 15 മി​നി​റ്റും ബി​ലാ​സ്പൂ​ർ- തി​രു​നെ​ൽ​വേ​ലി പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 1.40 മ​ണി​ക്കൂ​റും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​ച്ചി​ടും. രാ​ത്രി പ​ത്തി​നു പു​റ​പ്പെ​ടേ​ണ്ട തി​രു​വ​ന​ന്ത​പു​രം- മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് 11.30നു ​മാ​ത്ര​മേ പു​റ​പ്പെ​ടു. ഈ ​ട്രെ​യി​ൻ കൊ​ല്ല​ത്ത് 1.20 മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും.

ആ​റി​ന് കൊ​ല്ലം- കോ​ട്ട​യം പാ​സ​ഞ്ച​ർ (56394), കൊ​ല്ലം- എ​റ​ണാ​കു​ളം- മെ​മു (66302) എ​ന്നി​വ കാ​യം​കു​ള​ത്തി​നും കൊ​ല്ല​ത്തി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ചെ​ന്നൈ- എ​ഗ്മൂ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (16127) ഒ​ര്ു മ​ണി​ക്കൂ​റും കൊ​ച്ചു​വേ​ളി- ലോ​ക്മാ​ന്യ​തി​ല​ക് ദ്വൈ​വാ​ര എ​ക്സ്പ്ര​സ് 30 മി​നി​റ്റും കൊ​ല്ല​ത്തും പെ​രി​നാ​ടി​നു​മി​ട​യി​ൽ പി​ടി​ച്ചി​ടും.

Related posts