
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പതിവ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 12 വരെയായിരുന്നു സർവിസ് റദ്ദാക്കിയിരുന്നത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ പതിവ് സർവീസ് ഉണ്ടാകില്ലെന്നാണ് വിശദീകരണം. സബർബൻ ട്രെയിനുകളുടെ സർവിസും നിർത്തിയിട്ടുണ്ട്. അതേസമയം, നിലവിലുള്ള 230 സ്പെഷ്യൽ ട്രെയിനുകളുടെ സർവിസ് തുടരുമെന്നും റെയിൽവേ അറിയിച്ചു.