പരവൂർ: ട്രെയിനിൽനിന്ന് കായലിലേക്ക് വീണ് കോളജ് വിദ്യാർഥിനിക്ക് പരിക്ക്.എൻജീനീയറിംഗ് കോളജ് വിദ്യാർഥിനി പാപ്പനംകോട് സ്വദേശിനിയായ കീർത്തനക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടോടെ പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിനിലാണ് സംഭവം. ട്രെയിൻ പരവൂർ മാമൂട്ടിൽകടവ്പാലത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ് വിദ്യാർഥിനി വീണത്. കായലിൽവീണ വിദ്യാർഥിനിയെ മത്സ്യതൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തുകയായിരുന്നു. പരവൂർ പോലീസെത്തി ഉടൻതന്നെ പെണ്‍കുട്ടിയെ നെടുങ്ങോലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരവൂരിൽ കോളജ് വിദ്യാർഥിനി ട്രെയിനിൽനിന്ന് കായലിൽ വീണു; പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ മാമൂട്ടിൽകടവ്പാലത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം; ഉടൻ തന്നെ കുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി
