കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ മി​നി​മം ചാ​ർ​ജ് 10 രൂ​പ​യാ​കും

കൊ​ല്ലം: ജൂ​ലൈ ഒ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചി​ല എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ കൂ​ടി പാ​സ​ഞ്ച​റു​ക​ളാ​ക്കി മാ​റ്റും. ഇ​തോ​ടെ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ മി​നി​മം യാ​ത്രാ നി​ര​ക്ക് 10 രൂ​പ​യാ​യി കു​റ​യും. നി​ല​വി​ൽ 30 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പ് അ​നു​സ​രി​ച്ച് അ​വ​രു​ടെ പ​രി​ധി​യി​ലു​ള്ള 140 എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ജൂ​ലൈ ഒ​ന്നു​മു​ത​ൽ പാ​സ​ഞ്ച​റു​ക​ളാ​യി മാ​റും. കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 39 ട്രെ​യി​നു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച് ക​ഴി​ഞ്ഞു.

കോ​വി​ഡി​ന് ശേ​ഷം ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാം​ര​ഭി​ച്ച​പ്പോ​ൾ പാ​സ​ഞ്ച​റു​ക​ൾ എ​ല്ലാം അ​ൺ റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ എ​ന്ന പേ​രി​ലാ​ണ് ഓ​ടി​യി​രു​ന്ന​ത്.

വ​ണ്ടി​ക​ളു​ടെ ന​മ്പ​രു​ക​ളി​ലും മാ​റ്റം വ​രു​ത്തി. 200 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ താ​ഴെ​യു​ള്ള പാ​സ​ഞ്ച​റു​ക​ളു​ടെ ന​മ്പ​റു​ക​ൾ പൂ​ജ്യ​ത്തി​ൽ തു​ട​ങ്ങു​ന്ന രീ​തി​യി​ലാ​ണ് അ​ധി​കൃ​ത​ർ മാ​റ്റി​യ​ത്. മ​റ്റ് പാ​സ​ഞ്ച​റു​ക​ളു​ടെ ന​മ്പ​ർ ഒ​ന്നി​ൽ ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ലും ക്ര​മീ​ക​രി​ച്ചു. ര​ണ്ട് കാ​റ്റ​ഗ​റി​യി​ലും മി​നി​മം ചാ​ർ​ജ് മൂ​ന്നി​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ മി​നി​മം നി​ര​ക്ക് റെ​യി​ൽ​വേ 10 രൂ​പ​യാ​യി കു​റ​ച്ചു​വെ​ങ്കി​ലും ഇ​ത് പൂ​ജ്യ​ത്തി​ൽ തു​ട​ങ്ങു​ന്ന വ​ണ്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ബാ​ധ​ക​മാ​ക്കി​യ​ത്.

ഒ​ന്നി​ൽ ന​മ്പ​ർ ആ​രം​ഭി​ക്കു​ന്ന പാ​സ​ഞ്ച​റു​ക​ളെ എ​ക്സ്പ്ര​സു​ക​ളാ​ക്കി നി​ല​നി​ർ​ത്തി ഇ​പ്പോ​ഴും അ​വ​യി​ൽ മി​നി​മം നി​ര​ക്ക് 30 രൂ​പ​യാ​ണ് ഈ​ടാ​ക്കി വ​രു​ന്ന​ത്.

മ​ധു​ര-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ, കോ​ട്ട​യം – നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ എ​ന്നി​വ ത​ന്നെ​യാ​ണ് ഇ​തി​ൻ്റെ ഉ​ദാ​ഹ​ര​ണം. ഈ ​ര​ണ്ട് ട്രെ​യി​നു​ക​ളും ഇ​പ്പോ​ഴും എ​ക്സ്പ്ര​സ് എ​ന്ന പേ​രി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​വ​യു​ടെ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ചി​ല സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

അ​വ അ​ടു​ത്തി​ടെ പു​ന​സ്ഥാ​പി​ച്ചു​വെ​ങ്കി​ലും മി​നി​മം നി​ര​ക്ക് 30 രൂ​പ​യി​ൽ നി​ന്ന് കു​റ​വ് വ​രു​ത്തി​യ​തു​മി​ല്ല. ഇ​തി​നാ​ണ് ജൂ​ലൈ ഒ​ന്നു​മു​ത​ൽ മാ​റ്റം വ​രു​ന്ന​ത്. എ​ല്ലാ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ​യും ന​മ്പ​രു​ക​ൾ അ​ന്നു​മു​ത​ൽ അ​ഞ്ച്, ആ​റ്, ഏ​ഴ് എ​ന്നീ അ​ക്ക​ങ്ങ​ളി​ൽ തു​ട​ങ്ങു​ന്ന രീ​തി​യി​ലാ​കും.

അ​താ​യ​ത് എ​ല്ലാ പാ​സ​ഞ്ച​റു​ക​ളു​ടെ​യും ന​മ്പ​രു​ക​ൾ കോ​വി​ഡി​ന് മു​മ്പു​ള്ള​ത് പോ​ലെ പ​ഴ​യ പ​ടി​യി​ലാ​കും എ​ന്ന് വ്യ​ക്തം. മി​നി​മം നി​ര​ക്കും എ​ല്ലാ പാ​സ​ഞ്ച​റു​ക​ളി​ലും പ​ത്ത് രൂ​പ​യാ​യി ഏ​കീ​ക​രി​ക്ക​പ്പെ​ടും.

പാ​സ​ഞ്ച​റു​ക​ളു​ടെ ന​മ്പ​രു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ യാ​ത്രാ നി​ര​ക്ക് ഏ​കീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സൂ​ച​ന​ക​ൾ ഒ​ന്നു​മി​ല്ല​ങ്കി​ലും നി​ര​ക്കു​ക​ൾ പ​ഴ​യ​പ​ടി യി​ലേ​ക്ക് കു​റ​യ്ക്കും എ​ന്നാ​ണ് കൊ​മേ​ഴ്സ്യ​ൽ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment