ചാലക്കുടി : റെയിൽവേ മേൽപ്പാലത്തിലൂടെ നടന്നുവരികയായിരുന്ന നാലുപേർ ട്രെയിൻ വരുന്നതായി കണ്ട് പുഴയിലേക്ക് ചാടിയതായി റെയിൽവേ അധികൃതർ. ഇന്ന് പുലർച്ചെ ഒന്നോടെ ചെന്നൈ – തിരുവനന്തപുരം ട്രെയിൻ റെയിൽ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് പറയുന്നു.
ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യാതൊരു സ്ഥിരികരണവും ലഭിച്ചിട്ടില്ല.
പുഴയിൽ ശക്തമായ ഒഴുക്കാണ്. അഭ്യുഹം മാത്രമായിട്ടാണ് പോലീസ് കരുതുന്നത്. ഇതിനാൽ പുഴയിൽ തെരച്ചിലൊന്നും നടത്തിയിട്ടില്ല. നാട്ടിൽ ആരെയെങ്കിലും കണാതായതായി യാതൊരു വിവരവും ലഭിച്ചിട്ടില്ല.