പട്ന: റെയിൽവേ ട്രാക്കിലിരുന്നു മൊബൈൽ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്നു കൗമാരക്കാർ ട്രെയിൻ ഇടിച്ചു മരിച്ചു. ബിഹാറിലെ പടിഞ്ഞാറൻ ചന്പാരനിൽ ഇന്നലെയാണു സംഭവം.
ഫർഖാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണു മരിച്ചത്. മാൻസ തോലയിലെ റോയൽ സ്കൂളിനു സമീപമാണ് അപകടം. ഇയർഫോൺവച്ചു ഗെയിമിൽ മുഴുകിയ കുട്ടികൾ ട്രെയിൻ വന്നതറിഞ്ഞില്ല.
സംഭവമറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനാളുകൾ തടിച്ചുകൂടി. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്നു ഗെയിം കളിക്കുന്നില്ലെന്നു മാതാപിതാക്കൾ ഉറപ്പാക്കണമെന്നു പോലീസ് അഭ്യർഥിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.