പു​ന​ലൂ​ർ-മ​ധു​ര എ​ക്സ്പ്ര​സ്  വി​ല്ലു​പു​ര​ത്തി​ന് നീ​ട്ടാ​ൻ നി​ർ​ദേ​ശം; നിർദേശം നടപ്പിലായാൽ ട്രെയിൻ തി​രു​ച്ചി​റ​പ്പ​ള്ളി, മ​ധു​ര, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​ക​ൾ വ​ഴി സഞ്ചരിക്കും


കൊ​ല്ലം: പു​ന​ലൂ​ർ – മ​ധു​ര-​പു​ന​ലൂ​ർ (16729/ 16730) എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ വി​ല്ലു​പു​രം വ​രെ നീ​ട്ടാ​ൻ നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച തി​രു​ച്ചി​റ​പ്പ​ള്ളി ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​രു​ടെ നി​ർ​ദേ​ശം റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.ദ​ക്ഷി​ണ റെ​യി​ൽ​വേ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ബ്രാ​ഞ്ച് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് വ​ണ്ടി​യു​ടെ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച സാ​ധ്യ​ത​ക​ൾ അ​ടി​യ​ന്തി​ര​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കി.

പു​തി​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് 16729 മ​ധു​ര-​പു​ന​ലൂ​ർ എ​ക്സ്പ്ര​സ് വൈ​കു​ന്നേ​രം 6.30 ന് ​വി​ല്ലു​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട​ണം. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ രാ​ത്രി 9.20 ന് ​എ​ത്തി 9.25 ന് ​യാ​ത്ര തി​രി​ക്കും. മ​ധു​ര​യി​ൽ 11.20 ന് ​എ​ത്തു​ന്ന വ​ണ്ടി 11.20 ന് ​അ​വി​ടു​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​വി​ലെ പ​ത്തി​ന് പു​ന​ലൂ​രി​ൽ എ​ത്തും.

16730 പു​ന​ലൂ​ർ- മ​ധു​ര എ​ക്സ്പ്ര​സ് പു​ന​ലൂ​രി​ൽ നി​ന്ന് വൈ​കു​ന്നേ​രം 5.15 ന് ​പു​റ​പ്പെ​ടും. പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ 2.55 ന് ​എ​ത്തു​ന്ന ട്രെ​യി​ൻ മൂ​ന്നി​ന് അ​വി​ടു​ന്ന് യാ​ത്ര തി​രി​ക്കും. തു​ട​ർ​ന്ന് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ രാ​വി​ലെ 5.05 ന് ​എ​ത്തും. അ​വി​ടു​ന്ന് 5.10 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ രാ​വി​ലെ എ​ട്ടി​ന് വി​ല്ലു​പു​ര​ത്ത് എ​ത്തു​ന്ന ക്ര​മ​ത്തി​ലാ​ണ് സ​മ​യ​ക്ര​മം നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

ഈ ​നി​ർ​ദേ​ശ​ത്തി​ന് തി​രു​ച്ചി​റ​പ്പ​ള്ളി ഡി​വി​ഷ​നി​ലെ ചീ​ഫ് പാ​സ​ഞ്ച​ർ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ മാ​നേ​ജ​രു​ടെ അ​നു​മ​തി ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​നി മ​ധു​ര, തി​രു​ച്ചി​റ​പ്പ​ള്ളി ഡി​വി​ഷ​നു​ക​ളി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ അ​നു​മ​തി കൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​തു​കൂ​ടി സാ​ധ്യ​മാ​യാ​ൽ വ​ണ്ടി വി​ല്ലു​പു​രം വ​രെ നീ​ട്ടു​ന്ന​തി​ന് മ​റ്റ് ത​ട​സ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​യി.

അ​ങ്ങ​നെ വ​രു​മ്പോ​ൾ ഈ ​എ​ക്സ്പ്ര​സ് ട്രെ​യി​ൻ തി​രു​ച്ചി​റ​പ്പ​ള്ളി, മ​ധു​ര, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​ക​ൾ വ​ഴി ക​ട​ന്നു​പോ​കു​ന്ന വ​ണ്ടി​യാ​യി മാ​റു​ക​യും ചെ​യ്യും. മാ​ത്ര​മ​ല്ല കൊ​ല്ലം സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞാ​ൽ കി​ളി​കൊ​ല്ലൂ​ർ മു​ത​ൽ പു​ന​ലൂ​ർ വ​രെ വീ​ണ്ടും മ​ധു​ര ഡി​വി​ഷ​ൻ പ​രി​ധി​യി​ലാ​ണെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്.
നി​ല​വി​ൽ 16729 ന​മ്പ​ർ എ​ക്സ്പ്ര​സ് രാ​ത്രി 11.25ന് ​മ​ധു​ര​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ പ​ത്തി​നാ​ണ് പു​ന​ലൂ​രി​ൽ എ​ത്തു​ന്ന​ത്. അ​തു​പോ​ലെ 16730 ന​മ്പ​ർ എ​ക്സ്പ്ര​സ് വൈ​കു​ന്നേ​രം 5.15 ന് ​പു​ന​ലൂ​രി​ൽ നി​ന്ന് യാ​ത്ര തി​രി​ച്ച് പി​റ്റേ ദി​വ​സം രാ​വി​ലെ 3.40 നാ​ണ് പു​ന​ലൂ​രി​ൽ എ​ത്തു​ക.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment