യാത്രക്കാർക്ക് ഇനി ആശ്വാസക്കാലം; കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളി​ൽ അ​ധി​ക കോ​ച്ചു​ക​ൾ

കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളി​ൽ താ​ത്ക്കാ​ലി​ക​മാ​യി അ​ധി​ക കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. ഇ​ന്നു രാ​ത്രി 11.15 ന് ​ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്ന് മം​ഗ​ളു​രു സെ​ൻ​ട്ര​ലി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന എ​ക്സ്പ്ര​സി​ൽ (16159) ഒ​രു അ​ധി​ക സ്ലീ​പ്പ​ർ കോ​ച്ച് ഉ​ണ്ടാ​കും.

16160 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ – ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സി​ൽ നാ​ളെ ഒ​രു സ്ലീ​പ്പ​ർ കോ​ച്ച് അ​ധി​ക​മാ​യി ഉ​ണ്ടാ​കും.
തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സു​ക​ളി​ൽ (12075/76) ഇ​ന്നു​മു​ത​ൽ 17 വ​രെ ഒ​രു അ​ധി​ക ചെ​യ​ർ കാ​റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

16603 മം​ഗ​ളു​രു -തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ൽ നാ​ളെ​യും 16604 തി​രു​വ​ന​ന്ത​പു​രം- മം​ഗ​ളു​രു മാ​വേ​ലി എ​ക്സ്പ്ര​സി​ൽ 16-നും ​അ​ധി​ക​മാ​യി ഒ​രു സ്ലീ​പ്പ​ർ കോ​ച്ചും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment