ഓ​ടു​ന്ന ട്രെ​യി​നി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു: റെ​യി​ൽ​വേ ക​രാ​ർ ജീ​വ​ന​ക്കാ​ര​നെ യാ​ത്ര​ക്കാ​ർ ത​ല്ലി​ക്കൊ​ന്നു

കാ​ൺ​പു​ർ: ഓ​ടു​ന്ന ട്രെ​യി​നി​ൽ പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച റെ​യി​ൽ​വേ ക​രാ​ർ ജീ​വ​ന​ക്കാ​ര​നെ ‍യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ​വ​ച്ച് ത​ല്ലി​ക്കൊ​ന്നു. ല​ക്നോ​വി​നും കാ​ൺ​പു​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്ത്കു​മാ​ർ (34) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളെ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ മാ​റി​യ ത​ക്കം​നോ​ക്കി, പ​തി​നൊ​ന്നു​കാ​രി​യെ പ്ര​ശാ​ന്ത്കു​മാ​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം കു​ട്ടി അ​മ്മ​യോ​ടു പ​റ​ഞ്ഞ​പ്പോ​ൾ, കു​ടും​ബാം​ഗ​ങ്ങ​ളും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന പ്ര​ശാ​ന്ത്കു​മാ​റി​നെ പി​ടി​കൂ​ടി. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Related posts

Leave a Comment