കുട്ടികളുടെ ശ്രദ്ധയ്ക്ക് ..! ഇനി പഠനം ട്രെയിനിലിരുന്ന്; പൂ​ണ​ങ്ങോ​ട് എ​എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടികൾക്കാണ് ട്രെയിനിലി രുന്ന് പഠിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നത്

trainschoolത​ളി​പ്പ​റ​മ്പ്: പൂ​ണ​ങ്ങോ​ട് എ​എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ ഇ​നി എ​ല്ലാ ദി​വ​സ​വും ട്രെ​യി​നി​ല്‍ ക​യ​റി പ​ഠ​നം ന​ട​ത്തും. സ്‌​കൂ​ള്‍ ക്ലാ​സ് മു​റി​യു​ടെ ചു​മ​രു​ക​ള്‍ ട്രെ​യി​ന്‍ ബോ​ഗി​യു​ടെ മോ​ഡ​ലി​ല്‍ നി​ർ​മി​ച്ചാ​ണ് സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം പ​ണി​തി​രി​ക്കു​ന്ന​ത്.

ട്രെ​യി​ന്‍ വാ​തി​ലി​ലൂ​ടെ ക്ലാ​സി​ല്‍ ക​യ​റു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ല്പ​ന. സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ർ​ഥി ഉ​നൈ​സി​ന്‍റെ ക​ര​വി​രു​തി​ലൂ​ടെ ഉ​രു​ത്തി​രി​ഞ്ഞ ട്രെ​യി​ന്‍ ക്ലാ​സ്മു​റി​ക​ള്‍ കു​ട്ടി​ക​ളേ​യും നാ​ട്ടു​കാ​രേ​യും ഒ​രു​പോ​ലെ ആ​ക​ര്‍​ഷി​ക്കു​ന്നു.  അ​സ്ഫാ​ഖ്, ഹ​സ​ന്‍​കു​ഞ്ഞി, മു​ന​വ്വി​ര്‍,  സി​റാ​ജ് എ​ന്നി​വ​രും ഈ ​ഉ​ദ്യ​മ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​യിം​സ്മാ​ത്യു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലാ​ഭ​വ​ന്‍ രാ​ഗേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.     മ​നോ​ജ് പ​ട്ടാ​ന്നൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ഖ്യാ​ധ്യാ​പി​ക ഡെ​യ്‌​സി തോ​മ​സ്, പി.​വി.​സ​ജീ​വ​ന്‍, പി.​ജെ.​മാ​ത്യു, പ്ര​മീ​ള​രാ​ജ​ന്‍, സി.​പ്ര​തീ​ഷ്, എം.​പ​ത്മ​നാ​ഭ​ന്‍,  ഇ.​ശ​ശി​ധ​ര​ന്‍, പി.​വി.​സു​ഹ​റ, കെ.​ബാ​ല​കൃ​ഷ്ണ​ന്‍,  കെ.​വി.​സ​ഹ​ദേ​വ​ന്‍, എം.​അ​ബ്ദു​ള്‍​റ​സാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Related posts