ക​ച്ചേ​രി​യി​ലെ കു​രു​ന്നു​ക​ൾ ഇ​നി “തീ​വ ണ്ടി’​യി​ൽ ഇ​രു​ന്ന് പ​ഠി​ക്കും

മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ ക​ച്ചേ​രി അ​ങ്ക​ണ​വാ​ടി​യി​ലെ കു​രു​ന്നു​ക​ൾ ഇ​നി “തീ​വ​ണ്ടി’​യി​ൽ ഇ​രു​ന്ന് പ​ഠി​ക്കും. ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ച്ചേ​രി​യി​ലെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ടോ​ട്ടോ​ച്ചാ​ൻ മാ​തൃ​ക​യി​ൽ പെ​യി​ന്‍റ​ടി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന് പു​റ​ത്ത് മാ​ത്ര​മ​ല്ല, അ​ക​ത്തും മാ​റ്റ​ങ്ങ​ളേ​റെ​യു​ണ്ട്.

ടോം ​ആ​ൻ​ഡ് ജെ​റി​യും മീ​നും പൂ​ച്ച​യു​മെ​ല്ലാം കു​രു​ന്നു​ക​ൾ​ക്ക് കൗ​തു​ക​മാ​യി അ​ക​ത്തെ ചു​മ​രു​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. ഒ​പ്പം അ​ക്ഷ​ര​ങ്ങ​ളും അ​ക്ക​ങ്ങ​ളും നി​റ​ഞ്ഞ മാ​വും. അ​ക്ഷ​ര​ങ്ങ​ളും അ​ക്ക​ങ്ങ​ളും കു​ട്ടി​ക​ളെ പെ​ട്ടെ​ന്ന് പ​ഠി​പ്പി​ക്കാ​നാ​ണ് മാ​വി​ലെ മാ​ങ്ങ​ക​ളാ​യി ചി​ത്രീ​ക​രി​ച്ച​തെ​ന്ന് അ​ധ്യാ​പി​ക പ​റ​ഞ്ഞു. ന​രി​ക്കു​നി സ്വ​ദേ​ശി സു​രേ​ഷാ​ണ് കു​റ​ഞ്ഞ ചി​ല​വി​ൽ അ​ങ്ക​ണ​വാ​ടി​ക്ക് പു​തു​മോ​ടി ന​ൽ​കി​യ​ത്.

അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം മി​ക​ച്ച​താ​യ​യോ​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം 17 കു​ട്ടി​ക​ളാ​ണ് അ​ങ്ക​ണ​വാ​ടി​യി​ൽ ആ​ദ്യ​ക്ഷ​ര​ങ്ങ​ൾ പ​ഠി​ക്കാ​ൻ എ​ത്തി​യ​ത്. കു​ട​യും യൂ​ണി​ഫോ​മു​മെ​ല്ലാം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ണ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. അ​ങ്ക​ണ​വാ​ടി മോ​ണി​റ്റ​റി​ംഗ് ക​മ്മി​റ്റി​യും സം​സ്കാ​ര ക്ല​ബ്ബും ചേ​ർ​ന്നാ​ണ് കു​ട​യും യൂ​ണി​ഫോ​മും ന​ൽ​കി​യ​ത്.

Related posts