തൃശൂർ: സംസ്ഥാനത്ത് 16 മുതൽ ഒന്‍പതു ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്, ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ്, എറണാകുളം – കാരൈക്കൽ എക്സ്പ്രസ്, മംഗലാപുരം – കോയന്പത്തൂർ, മംഗലാപുരം- ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം വീക്കിലി സൂപ്പർ ഫാസ്റ്റ്, ചെന്നൈ – ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് സർവീസ് പുനരാരംഭിക്കുന്നത്.
യാത്രക്കാർ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തലാക്കുകയായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.