അ​റ്റ​കു​റ്റ​പ്പ​ണി; കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി റെ​യി​ൽ​വേ

കൊ​ല്ലം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും കാ​ര​ണം കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. പു​തു​താ​യി 16 വ​ണ്ടി​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​വ​യി​ൽ കേ​ര​ളം വ​ഴി ക​ട​ന്നു​പോ​കു​ന്ന സ​ർ​വീ​സു​ക​ളു​മു​ണ്ട്. മാ​ത്ര​മ​ല്ല ഒ​മ്പ​ത് വ​ണ്ടി​ക​ൾ വ​ഴി തി​രി​ച്ച് വി​ടു​മെ​ന്നും റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഭോ​പാ​ൽ ഡി​വി​ഷ​നി​ലെ ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചു​വേ​ളി-​ഇ​ൻ​ഡോ​ർ അ​ഹ​ല്യ ന​ഗ​രി സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് 13നും ​ഇ​ൻ​ഡോ​ർ-കൊ​ച്ചു​വേ​ളി അ​ഹ​ല്യ ന​ഗ​രി എ​ക്സ്പ്ര​സ് 15നും ​പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി. സേ​ലം ഡി​വി​ഷ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ക്ഷി​ക​ൾ കാ​ര​ണം ന്യൂ​ഡ​ൽ​ഹി -തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ് 27, ഫെ​ബ്രു​വ​രി മൂ​ന്ന് തീ​യ​തി​ക​ളി​ലും ന്യൂ​ഡ​ൽ​ഹി -തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ് 29നും ​ഫെ​ബ്രു​വ​രി അ​ഞ്ചി​നും സ​ർ​വീ​സ് ന​ട​ത്തി​ല്ല.

തി​രു​വ​ന​ന്ത​പു​രം-ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് ഒ​മ്പ​ത്, 16, 23, 30 തീ​യ​തി​ക​ളി​ലും ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ – തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് 12, 19, 26, ഫെ​ബ്രു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ലും റ​ദാ​ക്കി. എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ -ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 13, 20, 27, ഫെ​ബ്രു​വ​രി മൂ​ന്ന് തീ​യ​തി​ക​ളി​ലും ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ -എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് ഒ​മ്പ​ത്, 16, 23, 30, ഫെ​ബ്രു​വ​രി ആ​റ് തീ​യ​തി​ക​ളി​ലും ഓ​ടി​ല്ല.

കോ​യ​മ്പ​ത്തൂ​ർ -ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ കൊ​ങ്കു എ​ക്സ്പ്ര​സ് 21, 28 തീ​യ​തി​ക​ളി​ലും ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ – കോ​യ​മ്പ​ത്തൂ​ർ എ​ക്സ്പ്ര​സ് 24, 31 തീ​യ​തി​ക​ളി​ലും റ​ദ്ദാ​ക്കി. മ​ധു​ര -ച​ണ്ഡി​ഗ​ഡ് ദ്വൈ​വാ​ര എ​ക്സ്പ്ര​സ് 10, 14, 17,21, 24, 28, 31 തീ​യ​തി​ക​ളി​ലും ച​ണ്ഡി​ഗ​ഡ് – മ​ധു​ര എ​ക്സ്പ്ര​സ് 15, 19, 22, 26, 29, ഫെ​ബ്രു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ലും സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ല.

ക​ന്യാ​കു​മാ​രി – ശ്രീ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര പ്ര​തി​വാ​ര സ​ർ​വീ​സ് 12, 19, 26, ഫെ​ബ്രു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ലും ശ്രീ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര – ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് 15, 22, 29, ഫെ​ബ്രു​വ​രി അ​ഞ്ച് തീ​യ​തി​ക​ളി​ലും സ​ർ​വീ​സ് ന​ട​ത്തി​ല്ല. തി​രു​നെ​ൽ​വേ​ലി – ശ്രീ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര പ്ര​തി​വാ​ര എ​ക്സ്പ്ര​സ് എ​ട്ട്, 15, 22, 29 എ​ന്നീ തീ​യ​തി​ക​ളി​ലും ശ്രീ ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര -തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ് 11, 18, 25, ഫെ​ബ്രു​വ​രി ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ലും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ട​ത്തോ​ടെ സ​ർ​വീ​സ് റ​ദ്ദാ​ക്കു​ന്ന​തും വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തും യാ​ത്ര​ക്കാ​രു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ത് കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് മു​ൻ​കൂ​ട്ടി ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​രാ​ണ്.

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment