കൈയിലൊരു വാഹനം കിട്ടിയാല്‍ റോഡില്‍ അപകടകരമായ സാഹസപ്രകടനങ്ങള്‍ കാണിക്കുന്നത് ചെറുപ്പക്കാരുടെ ശീലമാണ്. പലപ്പോഴും ഇരയാകുന്നത് യാത്രക്കാരായ നിരപരാധികളായിരിക്കും. ഇത്തരത്തില്‍ മുംബൈയില്‍ ഒരുകൂട്ടം ചെറുപ്പക്കാരുടെ സാഹസികതയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
മുംബൈയിലെ സബര്‍ബന്‍ ട്രെയിനിലെ വീഡിയോ ആരെയും ഞെട്ടിക്കും. പ്ലാറ്റ്ഫോമില്‍ നിന്നയാളുടെ സ്മാര്‍ട്ട്ഫോണ്‍ മോഷ്ടിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഇവരില്‍ ഒരാള്‍ തന്നെ എടുത്ത സെല്‍ഫി വീഡിയോയിലാണ് അത്യന്തം അപകടകരമായ കൗമാരക്കാരുടെ പ്രകടനങ്ങള്‍ പുറത്തുവരുന്നത്. ട്രെയിനിന് പുറത്തേക്ക് തൂങ്ങിക്കിടന്നുകൊണ്ട് കൗമാരക്കാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നാല് പേരാണ് വീഡിയോയില്‍ അപകടകരമായ സാഹസങ്ങള്‍ കാണിക്കുന്നത്. വീഡിയോ കണ്ടുനോക്കൂ-