ലക്നോ: ഉത്തർപ്രദേശിൽ യുവതി കൈക്കുഞ്ഞുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഭദോഹിജില്ലയിലെ സൂര്യാവ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
ലക്ഷ്മി ദേവി (25), രണ്ടര വയസുകാരിയായ മകൾ എന്നിവരാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് വീരേന്ദ്ര ബിന്ദിനു സൂറത്തിലാണ് ജോലി. ദീപാവലിക്കു വീട്ടിലെത്തിയ വീരേന്ദ്ര തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു.
തന്നെയും മകളെയും കൊണ്ടുപോകണമെന്നു ഭാര്യ നിർബന്ധംപിടിച്ചതായും വാടകവീട് തരപ്പെടുത്തിയശേഷം കൊണ്ടുപോകാമെന്നു വാക്കു കൊടുത്തതായും വീരേന്ദ്ര പറഞ്ഞു. എന്നാൽ, വഴക്കിനെത്തുടർന്ന് യുവതി കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.