തൃശൂർ: ആയിരക്കണക്കിന് ജോലിക്കാരും സാധാരണക്കാരുമൊക്കെ കാത്തിരിക്കുകയാണ് പാസഞ്ചർ ട്രെയിൻ സർവീസ് എന്നു തുടങ്ങുമെന്നറിയാൻ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായിട്ടില്ല.
ഈ ആവശ്യമുന്നയിച്ച് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ തൃശൂരിലെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ കണ്ടു.
സംസ്ഥാന സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിനകത്ത് സാധാരണ പാസഞ്ചർ, മെമു ട്രെയിനുകൾ ആരംഭിയ്ക്കുവാൻ കേന്ദ്ര സർക്കാരിന്റെ അനുമതി റെയിൽവേയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ സെക്രട്ടറി പി. കൃഷ്ണകുമാർ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി.
ദൈനംദിന യാത്രയ്ക്ക് പാസഞ്ചർ ട്രെയിനുകളെ ആശ്രയിയ്ക്കുന്ന സാധാരണക്കാരുടെ ക്ലേശങ്ങൾ പരിഹരിയ്ക്കുന്നതിന് റെയിൽവേ മന്ത്രിയുമായി സംസാരിയ്ക്കുമെന്ന് കേന്ദ്ര മന്ത്രി അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു.