തിരുവനന്തപുരം: കൊല്ലം , തിരുവനന്തപുരം, നാഗർകോവിൽ ഡിവിഷനിലെ എൻജിനിയറിംഗ് ജോലികൾ സുഗമമാക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും.
- ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മൂർ ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നം. 16127) ഈ മാസം 21, 22, 23 തീയതികളിൽ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ 40 മിനിറ്റ് വൈകും.
- കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ലോക്മാന്യ തിലക് ടെർമിനസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നം. 22114) തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ 40 മിനിറ്റ് വൈകും.
- ഈ മാസം 25 നും അടുത്ത മാസം 02 നും തിരുവനന്തപുരത്ത് എത്തുന്ന മുംബൈ സിഎസ്എംടി തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (ട്രെയിൻ നം. 16331) വർക്കല റെയിൽവേ സ്റ്റേഷനിൽ 35 മിനിറ്റ് പിടിച്ചിടും.
- ഗുരുവായൂർ ചെന്നൈ എഗ്മൂർ എക്സ്പ്രസ് (ട്രെയിൻ നന്പർ 16128) ഈ മാസം 25, 27, 28, 29 30 അടുത്ത മാസം 02, 04 എന്നീ തീയതികളിൽ തിരുവനന്തപുരത്ത് എത്താൻ 20 മിനിറ്റ് വൈകും.
ചെന്നൈ എറണാകുളം സ്പെഷൽ ട്രെയിനുകൾ
തിരുവനന്തപുരം: ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലുള്ള അധിക തിരക്ക് പരിഹരിക്കുന്നതിന് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു.
ചെന്നൈ സെൻട്രൽ -എറണാകുളം ജംഗ്ഷൻ സുവിധ പ്രത്യേക ട്രെയിൻ: ചെന്നൈ സെൻട്രലിൽ നിന്നും എറണാകുളം ജംഗ്ഷൻ വരെയുള്ള സുവിധ പ്രത്യേക ട്രെയിൻ (ട്രെയിൻ നം. 82631) ഒക്ടോബർ 25, നവംബർ എട്ട് എന്നീ തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് രാത്രി 8.10 ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനിൽ അടുത്ത ദിവസം രാവിലെ 08.45 ന് എത്തിച്ചേരും.
എറണാകുളം ജംഗ്ഷനിൽ നിന്നും ചെന്നൈ സെൻട്രൽ വരെയുള്ള സുവിധ പ്രത്യേക ട്രെയിൻ (ട്രെയിൻ നം. 82632) ഒക്ടോബർ 28, നവംബർ 10 എന്നീ തീയതികളിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് രാത്രി ഏഴിന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 7.20 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ഈ ട്രെയിനിൽ ഒരു എസി 2ടയർ, മൂന്ന് എസി 3ടയർ, 12 സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും.
ആർക്കോണം, കാഠ്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയന്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. ചെന്നൈ സെൻട്രലിൽ നിന്നും എറണാകുളം ജംഗ്ഷൻ വരെയുള്ള സുവിധ പ്രത്യേക ട്രെയിനിന് (ട്രെയിൻ നം. 82631) എറണാകുളം ടൗണിലും സ്റ്റോപ്പുണ്ടാകും. എറണാകുളം ജംഗ്ഷനിൽ നിന്നും ചെന്നൈ സെൻട്രൽ വരെയുള്ള സുവിധ പ്രത്യേക ട്രെയിനിന് (ട്രെയിൻ നം. 82632) പെരന്പൂരിലും സ്റ്റോപ്പുണ്ടാകും.
2. ചെന്നൈ സെൻട്രൽ-എറണാകുളം പ്രതിവാര പ്രത്യേക ട്രെയിനുകൾ :
ചെന്നൈ സെൻട്രലിൽ നിന്നും എറണാകുളം ജംഗ്ഷൻ വരെയുള്ള പ്രതിവാര പ്രത്യേക ട്രെയിൻ (ട്രെയിൻ നം. 06007) ഒക്ടോബർ 11, 18, 2019 നവംബർ 01 എന്നീ തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് രാത്രി 8.10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.45 ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
എറണാകുളം ജംഗ്ഷനിൽ നിന്നും ചെന്നൈ സെൻട്രൽ വരെയുള്ള പ്രതിവാര പ്രത്യേക ട്രെയിൻ (ട്രെയിൻ നം. 06008) ഒക്ടോബർ 13, 20, 2019 നവംബർ 03 തീയതികളിൽ എറണാകുളം ജംഗ്ഷനിൽ നിന്നും രാത്രി ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ഈ ട്രെയിനിന് ഒരു എസി 2ടയർ, മൂന്ന് എസി 3ടയർ, 12 സ്ലീപ്പർ ക്ലാസ് കോച്ചുകൾ ഉണ്ടായിരിക്കും.
ആർക്കോണം, കാഠ്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയന്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. ചെന്നൈ സെൻട്രലിൽ നിന്നും എറണാകുളം ജംഗ്ഷൻ വരെയുള്ള പ്രതിവാര പ്രത്യേക ട്രെയിനിന് (ട്രെയിൻ നം. 06007) എറണാകുളം ടൗണിലും സ്റ്റോപ്പുണ്ടാകും. എറണാകുളം ജംഗ്ഷനിൽ നിന്നും ചെന്നൈ സെൻട്രൽ വരെയുള്ള പ്രതിവാര പ്രത്യേക ട്രെയിനിന് (ട്രെയിൻ നം. 06008) പെരന്പൂരിലും സ്റ്റോപ്പുണ്ടാകും.
3. എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി പ്രതിവാര പ്രത്യേക ട്രെയിനുകൾ
എറണാകുളം ജംഗ്ഷനിൽ നിന്നും വേളാങ്കണ്ണി വരെയുള്ള പ്രതിവാര പ്രത്യേക ട്രെയിൻ (ട്രെയിൻ നം. 06015) ഒക്ടോബർ 05, 12, 19, 26, നവംബർ 02, 09, 16, 23, 30 ഡിസംബർ 07, 14, 21, 28 (ശനിയാഴ്ച) എന്നീ തീയതികളിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് രാവിലെ 11ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും.
വേളാങ്കണ്ണിയിൽ നിന്നും എറണാകുളം ജംഗ്ഷൻ വരെയുള്ള പ്രതിവാര പ്രത്യേക ട്രെയിൻ (ട്രെയിൻ നം. 06016) ഒക്ടോബർ 06, 13, 20, 27, നവംബർ 03, 10, 17, 24 ഡിസംബർ 01, 08, 15, 22, 29 (ഞായർ) എന്നീ തീയതികളിൽ വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 6.15 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
ഈ ട്രെയിനിൽ 3 എസി 3 ടയർ, 7 സ്ലീപ്പർ ക്ലാസ്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉണ്ടായിരിക്കും.
സ്റ്റോപ്പുകൾ : തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശ്രീവില്ലിപുതൂർ, ശിവകാശി, വിരുദുനഗർ, അരുപ്പുക്കോട്ട, മാനാമധുര, കാരക്കുടി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.