കോട്ടയം: യാത്രികർക്ക് ആശ്വാസമായി രണ്ടു ട്രെയിനുകൾ ഓടിത്തുടങ്ങി. ഇതോടെ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ സൗകര്യം ലഭിച്ചു.
കണ്ണൂർ – തിരുവനന്തപുരം – കണ്ണൂർ. ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം. എറണാകുളം സ്പെഷൽ ട്രെയിനുകളാണ് ഇന്നലെ തുടങ്ങിയത്.
തിരുവനന്തപുരം-എറണാകുളം സ്പെഷൽ ട്രെയിന്‍ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പുകൾ.
രണ്ടു ട്രെയിനുകൾക്കും ജില്ലയിൽ കോട്ടയത്ത് മാത്രമാണ് സ്റ്റോപ്പ്. സർക്കാർ നിർദേശപ്രകാരം ശ്രമിക് ട്രെയിനുകൾ സ്പെഷൽ സർവീസ് തുടരും.
കർശന നിബന്ധനകൾ
- ടിക്കറ്റുള്ളവർക്ക് മാത്രം പ്ലാറ്റ്ഫോമിൽ പ്രവേശനം. പരിശോധനയ്ക്കു വിധേയമാകണം. രോഗലക്ഷണം കണ്ടാൽ മടക്കി അയയ്ക്കും.
- www.icrt.co.in മുഖേനയോ കോട്ടയം റിസർവേഷൻ കൗണ്ടറിൽനിന്നോ ടിക്കറ്റെടുക്കാം. കോട്ടയത്തെ കൗണ്ടർ രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചു വരെ. ഞായറാഴ്ച കൗണ്ടർ അവധി. ഓണ്‍ലൈൻ പ്രവർത്തനക്ഷമമായിരിക്കും.
- ടിക്കറ്റ് യാത്രക്ക് രണ്ടു മണിക്കൂർ മുന്പുവരെയേ ലഭിക്കൂ. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര അനുവദിക്കില്ല.
- സാധാരണ ടിക്കറ്റ് കൗണ്ടറില്ല.
- ബുക്ക് ചെയ്തവർക്കുമാത്രം യാത്രാനുമതി. സീസണ് ടിക്കറ്റും ജനറൽ ടിക്കറ്റുമില്ല.
- യാത്രയിലുടനീളം മാസ്ക് ധരിക്കണം. സാനിറ്റൈസർ കരുതിയിരിക്കണം.
- ട്രെയിൻ എത്തിയാൽ 30 മിനിറ്റിനുള്ളിൽ സ്റ്റേഷനു പുറത്തുപോകണം.
റീഫണ്ടിംഗ് നടത്താൻ
കോട്ടയം: ലോക് ഡൗണ്‍മൂലം റദ്ദായ റെഗുലർ ട്രെയിനുകൾക്ക് 100 ശതമാനം റീഫണ്ട് നൽകും. ഓണ്‍ലൈൻ റീഫണ്ട് ഐആർടിസി വഴി ലഭിക്കും. റിസർവേഷൻ കൗണ്ടർ വഴി എടുത്ത എല്ലാ ടിക്കറ്റുകൾക്കും ബുക്ക് ചെയ്ത യാത്രാ തീയതി മുതൽ ആറു മാസം വരെ റീഫണ്ടിംഗിന് അനുമതിയുണ്ട്. കൗണ്ടറുകൾ പൂർണമായി പ്രവർത്തിക്കുന്ന മുറയ്ക്ക് മാസ്ക് ധരിച്ച്, അകലം പാലിച്ച് റിസർവേഷൻ കൗണ്ടറുകളിലെത്തി റീഫണ്ട് ചെയ്യാം.
കോട്ടയത്തെ സമയം
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി: രാവിലെ 10.50
(ഞായർ, ബുധൻ ഒഴികെ)
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി: വൈകുന്നേരം 5.20 (ചൊവ്വ, ശനി ഒഴികെ)
തിരുവനന്തപുരം-എറണാകുളം: രാവിലെ 10.45 (ദിവസവും)
എറണാകുളം-തിരുവനന്തപുരം: ഉച്ചകഴിഞ്ഞ് 2.03
(ദിവസവും)