ട്രെയിനുകളെ ചുറ്റിപ്പറ്റി പല വാർത്തകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഒരു പെൺകുട്ടിയും ടിടിഇ യും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
ഓഖ മുതൽ കാൺപൂർ സെൻട്രൽ വരെ പോകുന്ന തിരക്കേറിയ ഒരു ട്രയിനിലാണ് ടിടിഇ നിൽക്കുന്നത്. ട്രെയിനിന്റെ വെളിയിലായി ഒരു പെൺകുട്ടിയും നിൽക്കുന്നുണ്ട്. ട്രയിനിൽ ഇരിക്കാൻ പോയിട്ട് ഒന്നു നിൽക്കാൻ പോലും സ്ഥലം ഇല്ല. ഇത് പെൺകുട്ടിയെ ചൊടിപ്പിച്ചു.
അതുകൊണ്ട് തന്നെ ഇതേ കുറിച്ച് ടിടിഇയോട് പരാതി പറയാൻ അവൾ നിൽക്കുകയാണ്. ദേഷ്യം കൊണ്ട് അവളുടെ മുഖം വരിഞ്ഞ് മുറുകിയിരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. പെൺകുട്ടി തന്റെ പരാതി ബോധ്യപ്പെടുത്തി കഴിഞ്ഞപ്പോൾ ടിടിഇ നൽകിയ മറുപടിയാണ് വീഡിയോ വൈറലാവാൻ കാരണം.
‘ഈ വിഷയത്തിൽ എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. താൻ റെയിൽവേ മന്ത്രിയല്ല. അതുകൊണ്ട് അധിക ട്രെയിനുകൾ കൊണ്ടുവരാനും സാധിക്കില്ല’ എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ‘നിങ്ങൾക്ക് നിങ്ങളുടെ സുരക്ഷയെ കുറിച്ച് മാത്രമേ ആലോചനയുള്ളൂ. സ്ത്രീകളുടെയോ മറ്റ് യാത്രക്കാരുടെയോ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയുമില്ല’ എന്നാണ് അദ്ദേഹത്തിന് അവൾ മറുപടി കൊടുത്തത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇങ്ങനെയാണോ മറുപടി നൽകേണ്ടത് എന്ന് പലരും അദ്ദേഹത്തെ വിമർശിച്ചു.
TC : "SORRY I am not a minister"🔥🔥
— Manu🇮🇳🇮🇳 (@mshahi0024) April 12, 2024
– 22969 train filled with passengers like animals, no way even to urinate, passengers are left stranded at the stations."
Helpless Girl: Sir please make me sit in the train,the coach is full, how will a girl go among the boys?#railways 🤦 pic.twitter.com/h3FqkD4dw6