എന്ത് കോപ്രായം കാട്ടിയാലും വേണ്ടില്ല. വൈറലായാൽ മതി എന്ന ചിന്തയാണ് യുവ തലമുറയുടേത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ഒരു ലോക്കല്‍ ട്രെിയിന്റെ മുകളിലൂടെ എതിര്‍വശത്തേക്ക് ഓടുന്ന ഒരു യുവതിയുടെ വീഡിയോയാണ് അത്. ‘യഥാർത്ഥ ജീവിതത്തിലെ സബ് വേ സർഫേഴ്സ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ട്രെയിന്‍ എതിര്‍വശത്തേക്കും അവിടെ നിന്ന് തിരിഞ്ഞ് ട്രെയിന്റെ സഞ്ചാര പാതയിലേക്കും യുവതി ഓടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഓട്ടത്തിനിടക്ക് ഇവര്‍ ചില നൃത്ത ചുവടുകള്‍ വയ്ക്കുന്നതും കാണാം.
വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.