ട്രെ​യി​നി​ന്‍റെ എ​മ​ർ​ജ​ൻ​സി വി​ൻ​ഡോ​യി​ലൂ​ടെ എ​ട്ട് വ​യ​സു​കാ​രി തെ​റി​ച്ചു പോ​യി; രാ​ത്രി​യി​ൽ 16 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം; വൈ​റ​ലാ​യി വീ​ഡി​യോ

യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​താ​യി ആ​രു​ണ്ട്. പു​റ​ത്തെ കാ​ഴ്ച​ക​ളൊ​ക്കെ ക​ണ്ട് പോ​കു​ന്ന​ത് മ‌​ന​സി​നു കു​ളി​ർ​മ​യും ക​ണ്ണി​ന് ആ​ന​ന്ദ​വു​മാ​ണ്. എ​ന്നാ​ൽ ട്രെ​യി​നി​ലാ​യാ​ലും ബ​സി​ലാ​യാ​ലും സ്വ​കാ​ര്യ വാ​ഹ​ന​മാ​യാ​ലും സു​ര​ക്ഷ​യോ​ട് വേ​ണം യാ​ത്ര ചെ​യ്യാ​ൻ.

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ എ​മ​ർ​ജെ​ൻ​സി വി​ൻ​ഡോ​യി​ലൂ​ടെ എ​ട്ടു​വ​യ​സു​കാ​രി താ​ഴെ വീ​ണ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി പോ​ലീ​സും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ​ത് ക​ഠി​ന പ്ര​യ​ത്ന​മാ​ണ് ക​യ്യ​ടി നേ​ടു​ന്ന​ത്. കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ ഇ​രി​ക്ക​വെ ട്രെ​യി​നി​ന്‍റെ എ​മ​ർ​ജ​ൻ​സി വി​ൻ​ഡോ​യി​ലൂ​ടെ കു​ട്ടി പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്കു​ക​യും ഉ​ട​ൻ​ത​ന്നെ പോ​ലീ​സും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും കു​ട്ടി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​സ​മ​യ​ത്തെ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​യ​ത്.

16 കി​ലോ​മീ​റ്റ​ർ അ​ധി​കം ദൂ​രം വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും, അ​വി​ടെ ക​ണ്ട ഒ​രു ച​ര​ക്ക് തീ​വ​ണ്ടി​യി​ൽ കു​ട്ടി​യെ ക​യ​റ്റി അ​തി​വേ​ഗം ല​ളി​ത്പൂ​രി​ലെ​ത്തി​ച്ച് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

 

Related posts

Leave a Comment