മെട്രോ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകൾ നൃത്തം ചെയ്യുന്നത് ഈയിടെയായി കൂടിവരുന്നുണ്ട്. എന്നാൽ ഇവിടെ ദമ്പതികൾ ഒരു പടി കൂടി മുന്നോട്ട് പോയി. ഓടുന്ന ട്രെയിനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ട്രെൻഡിന് സവിശേഷമായ ഒരു ട്വിസ്റ്റ് നൽകി. ദമ്പതികൾ തങ്ങളുടെ വിവാഹ വേദിയായി ഒരു അതിവേഗ ട്രെയിൻ തിരഞ്ഞെടുത്തു. വീഡിയോയിൽ ദമ്പതികൾ വിവാഹ ചടങ്ങുകൾ നടത്തുന്നത് നിരവധി യാത്രക്കാരുടെ സാന്നിധ്യത്തിലാണ്. ഓടുന്ന ട്രെയിനിലെ കല്യാണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വരൻ വധുവിന്റെ കഴുത്തിൽ മംഗളസൂത്രം കെട്ടുന്നതും വീഡിയോയിൽ കാണിക്കുന്നു. വധു വരന്റെ പാദങ്ങളിൽ സ്പർശിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു.അസൻസോൾ-ജാസിദിഹ് ട്രെയിനിൽ വച്ചാണ് ഈ ചടങ്ങ് അരങ്ങേറിയതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
74,000-ലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. എന്തുകൊണ്ടാണ് ദമ്പതികൾ ട്രെയിനിൽ വച്ച് വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് അറിയാൻ ചിലർക്ക് ആകാംക്ഷയുണ്ടെങ്കിൽ, മറ്റുള്ളവർ ഇന്ത്യൻ ട്രെയിനുകളുടെ വൈവിധ്യത്തെക്കുറിച്ചാണ് സംസാരിച്ചത്. ചിലർ ദമ്പതികളെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക