മുംബൈ: ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കിയില്ലെങ്കിൽ മുംബൈയിലേക്കുള്ള ബസ്, ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാനുള്ള കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ആളുൾ അനാവശ്യമായ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. സർക്കാർ ഓഫീസുകൾ ഒരാഴ്ച അടച്ചിടാനുള്ള തീരുമാനമില്ല. പകുതി ജീവനക്കാരെ ഒഴിവാക്കി പ്രവർത്തിപ്പിക്കാനാണ് ശ്രമം.
മഹാരാഷ്ട്രയിൽ ഇതുവരെ 40 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രോഗികളിൽ 26 പേർ പുരുഷൻമാരും 14 സ്ത്രീകളുമാണെന്നും അദ്ദേഹം പറഞ്ഞു.