കളമശേരി: ട്രെയിൻ യാത്രയ്ക്കിടെ ജനലിന്റെ ഷട്ടർ വീണ് യുവതിയുടെ വിരൽ അറ്റു. ചേർത്തല സ്വദേശിനി കല (39)യുടെ വിരലാണ് അറ്റത്. ഷട്ടർ ഉയർത്തി വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്.ഇന്റർസിറ്റിയിൽ എറണാകുളത്ത് നിന്നു കണ്ണൂരിലേക്കു പോകുവേ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. യുവതി കളമശേരിയിൽ ഇറങ്ങി പത്തടിപ്പാലത്തെ കിൻഡർ ആശുപത്രിയിൽ ചികിത്സ തേടി. ഇൗ സംഭവത്തെ തുടർന്നു രാവിലത്തെ ഇന്റർസിറ്റി അരമണിക്കൂറോളം വൈകി.
ട്രെയിൻ യാത്രയ്ക്കിടെ ജനലിന്റെ ഷട്ടർ വീണ് ചേർത്തല സ്വദേശിനി കലയുടെ വിരൽ അറ്റു
