ട്രെ​യി​നി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വി​ന്‍റെ കൈ ​ത​ട്ടി​മാ​റ്റി അ​തി​ക്ര​മ​ത്തെ പ്ര​തി​രോ​ധി​ച്ചു; കാ​സ​ർ​ഗോ​ഡു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്

കാ​സ​ര്‍​ഗോ​ഡ്: ട്രെ​യി​നി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. കാ​സ​ര്‍​ഗോ​ഡ് ബെ​ള്ളൂ​ര്‍ നാ​ട്ട​ക്ക​ല്‍ ബി​സ്മി​ല്ലാ ഹൗ​സി​ല്‍ ഇ​ബ്രാ​ഹിം ബാ​ദു​ഷ(28) ആ​ണ് റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ചെ​ന്നൈ​യി​ല്‍​നി​ന്നു മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സി​ലാ​ണ് സം​ഭ​വം. ട്രെ​യി​ന്‍ നീ​ലേ​ശ്വ​ര​ത്ത് എ​ത്തി​യ​പ്പോ​ള്‍ യു​വാ​വ് വി​ദ്യാ​ര്‍​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഇ​യാ​ളു​ടെ കൈ ​ത​ട്ടി​മാ​റ്റി​യ പെ​ണ്‍​കു​ട്ടി​യും കൂ​ടെ​യു​ള്ള​വ​രും ബ​ഹ​ളം​വ​ച്ചു. ഉ​ട​ന്‍ ത​ന്നെ ട്രെ​യി​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

ട്രെ​യി​ന്‍ കാ​ഞ്ഞ​ങ്ങാ​ട്ട് എ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ൾ കോ​ച്ച് മാ​റി​ക്ക​യ​റി. മ​റ്റൊ​രു കോ​ച്ചി​ല്‍​നി​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​മാ​യി കാ​സ​ര്‍​ഗോ​ട്ട് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഓ​ടി​ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment