ഏതൊരു യാത്രക്കാരനും മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്ന ട്രെയിൻ യാത്രയാണ് ഡാർജിലിംഗ് മലനിരകൾ സമ്മാനിക്കുന്നത്. 137 വർഷമായി ഇവിടെ സർവീസ് നടത്തുന്നത് കളിപ്പാട്ട ട്രെയിൻ വിഭാഗത്തിൽപ്പെട്ട ട്രെയിനാണ്. സിലിഗുരി മുതൽ ഡാർജിലിംഗ് വരെയുള്ള 2000 മീറ്റർ ദൂരമാണ് ഈ ചെറു ട്രെയിൻ സർവീസ് നടത്തുന്നത്.
സർവീസ് തുടങ്ങി 14 പതിറ്റാണ്ട് പിന്നിടുന്പോൾ ആദ്യമായി ഈ കളിപ്പാട്ട ട്രെയിനിന് എയർകണ്ടീഷൻഡ് കംപാർട്ട്മെന്റുകൾ നല്കുകയാണ്. അടുത്ത മാസം മുതൽ ഈ സൗകര്യം ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാർക്കു ലഭിക്കും.
ഡാർജിലിംഗ് പോലുള്ള ഉയർന്ന പ്രദേശത്ത് തണുപ്പുള്ള കാലാവസ്ഥയായതിനാൽ എസി കോച്ചുകളുടെ ആവശ്യം വരുന്നില്ല. എന്നാൽ, കാലാവസ്ഥാ വ്യതിയാനം ഇവിടത്തെ അന്തരീക്ഷാവസ്ഥയും മാറ്റിമറിച്ചതിനാലാണ് എസി കോച്ചുകൾ ഉപയോഗിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. എസി ബോഗികളാണെങ്കിലും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല.