തിരൂർ: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാന്പിനെ കണ്ടെത്തി. ട്രെയിൻ ബുധനാഴ്ച മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.
ഇതേ തുടർന്ന് ആർപിഎഫും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല.
പിന്നീട് ട്രെയിൻ യാത്ര തുടർന്നെങ്കിലും യാത്രക്കാരുടെ ഭീതിയെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല.
ഇതിനിടെ അഗ്നിശമനസേനയും വനശ്രീയിലെ പാമ്പുപിടിത്തക്കാരായ ലൈജുവും അനീഷും പാമ്പിനെ പിടിക്കാൻ തയാറായി സ്ഥലത്തെത്തി.
തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
ട്രെയിനിലെ എസ് 5 സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്.
കമ്പാർട്ടുമെന്റിലെ ഒരു ദ്വാരത്തിൽ പാമ്പ് കയറിയെന്നാണ് നിഗമനം. ദ്വാരം നന്നായി അടച്ചു ഒരു മണിക്കൂറിനു ശേഷം രാത്രിയോടെ ട്രെയിൻ യാത് തുടർന്നു.