സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്ത്രീ സുരക്ഷയെകുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും റെയില്‍വേയില്‍ സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ വളയിട്ട കൈകളില്ല.
ട്രെയിനിലെയും പ്ലാറ്റ്ഫോമുകളിലെയും സ്ത്രീസുരക്ഷയ്ക്ക് മേല്‍നോട്ടം നല്കാന് വനിതാ എസ്ഐമാരെ നിയമിക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പിലായില്ല.
കേരളത്തിലെ അഞ്ച് പ്രധാന റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ വനിതാ എസ്ഐമാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
തൃശൂര്‍, എറണാകുളം, കോഴിക്കോട്, ഷൊര്‍ണൂര്‍, കണ്ണൂര്‍ എന്നിവയായിരുന്നു അത്. ഇതുവരെ ഇതിനുള്ള നടപടിക്രമങ്ങള്‍ ആയിട്ടില്ലെന്നാണ് വിവരം. അതേസമയം മറ്റ് വനിതാ പോലീസുകാര്‍ക്കാകട്ടെ പിടിപ്പത് പണിയും.
കേരളത്തിലെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്ലാറ്റ്ഫോമിലെയും തീവണ്ടിയിലെയും സ്ത്രീസുരക്ഷ നോക്കണം.
13 സ്റ്റേഷനുകളില്‍ തുടങ്ങിയ വനിതാ ഹെല്‍പ്പ് ഡെസ്കും ആളില്ലാത്തതിനാല്‍ ഇപ്പോള്‍ നോക്കുകുത്തിയായി. റെയില്‍വേ പോലീസ് സ്റ്റേഷനിലെ വനിതാ അംഗബലം കൂട്ടണമെന്നുള്ള നിര്‍ദേശം ഇപ്പോഴും നടപ്പായിട്ടില്ല.
കാസര്‍ഗോഡ് ആര്‍പി സ്റ്റേഷനില്‍ ഒരു വനിതാ പോലീസ് മാത്രമാണുള്ളത്. കണ്ണൂര്‍-മൂന്ന്, കോഴിക്കോട്-അഞ്ച്, പാലക്കാട് -മൂന്ന്, ഷൊര്‍ണൂര്‍- രണ്ട്, തൃശൂര്‍-മൂന്ന്, കോട്ടയം-മൂന്ന്, എറണാകുളം-ആറ്,
പുനലൂര്‍- രണ്ട്, ആലപ്പുഴ-അഞ്ച്, കൊല്ലം-മൂന്ന്, തിരുവനന്തപുരം-മൂന്ന്, പാറശാല-രണ്ട് എന്നിങ്ങനെയാണ് റെയില്‍വേ സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ എണ്ണം.