ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ട്രെയിൻ പിന്നോട്ട് ഓടിയത് 35 കിലോമീറ്റർ.
ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലെ തനക്പുരിലേക്കു പോകുകയായിരുന്ന പൂർണഗിരി ജനശതാബ്ദി എക്സ്പ്രസാണു സാങ്കേതികപ്രശ്നത്തെത്തുടർന്ന് പിന്നോട്ടോടിയത്.
ഡൽഹിയിൽനിന്ന് 330 കിലോമീറ്റർ അകലെയുള്ള ഖതിമയിലാണു ട്രെയിൻ നിർത്താനായത്.
ട്രാക്കിൽ നിന്നിരുന്ന മൃഗത്തെ ഇടിക്കാതിരിക്കാൻ ലോക്കോ പൈലറ്റ് ട്രെയിൻ ബ്രേക്ക് ചെയ്തു നിർത്തിയിരുന്നു. എന്നാൽ ഇതിനുശേഷം എൻജിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നിലേക്ക് ഓടുകയുമായിരുന്നു.
പാളം തെറ്റുകയോ യാത്രക്കാർക്കു പരിക്കേൽക്കുകയോ ഉണ്ടായില്ല. ഖതിമയിൽ ട്രെയിൻ നിർത്തിയശേഷം യാത്രക്കാരെ ബസിൽ തനക്പുരിലേക്കു കൊണ്ടുപോയി.
ട്രെയിൻ പിന്നോട്ട് ഓടിയത് എന്തുകൊണ്ടാണെന്നു പരിശോധിക്കാൻ യുപിയിലെ പിലിഭിത്തിൽനിന്നുള്ള സാങ്കേതികവിദഗ്ധർ ഖതിമയിലെത്തിയിട്ടുണ്ട്.
ട്രെയിൻ പിന്നോട്ട് ഓടിയ സംഭവത്തിൽ ലോക്കോ പൈലറ്റിനെയും ഗാർഡിനെയും സസ്പെൻഡ് ചെയ്തതായി നോർത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.