തൃശൂർ: ബംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ പെട്രോളുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് യുവാവിൽനിന്ന് പെട്രോൾ പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് ബൈക്ക് പാഴ്സൽ കയറ്റിയിരുന്നുവെന്നും ഇതിലുണ്ടായിരുന്ന പെട്രോളാണ് കുപ്പിയിൽ സൂക്ഷിച്ചതെന്നുമാണ് യുവാവ് നൽകുന്ന വിശദീകരണം.