ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ബോഗിക്കുമിടയില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ചു. ഭൂവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടീലിലാണ് ഇവരുടെ ജീവന് തിരികെ കിട്ടിയത്.
പുരി സാബല്‍പൂര്‍ എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥന് യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സമീപമുണ്ടായിരുന്ന യാത്രികരും ഇദ്ദേഹത്തെ സഹായിക്കാന്‍ എത്തി.
സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്. ഇദ്ദേഹത്തെ തേടി അഭിനന്ദനപ്രവാഹമാണ്.