ഇന്ത്യൽ നിന്ന് ഭൂട്ടാനിലേക്ക് പുതിയ ട്രെയിൻ സർവീസ്; പദ്ധതിയുടെ വിശദാംശങ്ങളിങ്ങനെ

ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ അന്താരാഷ്ട്ര ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഭൂട്ടാനുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി ആസാമിൽ നിന്ന് സര്‍വീസ് നടത്തും.

രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള ടൂറിസം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുവാന്‍ ഭൂട്ടാന്‍ അതീവ താല്‍പര്യം കാണിക്കുന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു.

ഭൂട്ടാനും ആസാമും തമ്മിലുള്ള റെയില്‍ ലിങ്കിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നേപ്പാള്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള കൂടുതൽ  ബന്ധം സ്ഥാപിക്കാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് അതിര്‍ത്തിയിലുള്‍പ്പെടെ, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അതിർത്തി മേഖലകളിൽ  അടിസ്ഥാന സൗകര്യങ്ങളിൽ വന്ന പുരോഗതികളെക്കുറിച്ചും ജയശങ്കര്‍ സംസാരിച്ചു.

ഇന്ത്യയ്ക്കും ഭൂട്ടാനും ഇടയിലുള്ള റെയില്‍വേ പദ്ധതിയെക്കുറിച്ചുള്ള സര്‍വേ 2023 ഏപ്രിലില്‍ പൂര്‍ത്തിയായെന്ന് ഭൂട്ടാന്‍ വ്യക്തമാക്കിയിരുന്നു.

 ഭൂട്ടാനിലെ ഗെലഫൂവിനെയും ആസാമിലെ കൊക്രാജാറിനെയും ബന്ധിപ്പിക്കുന്നതാണ്  57 കിലോ മീറ്റര്‍ റെയിൽ പാതയുടെ  നിര്‍മാണം 2026 ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

 

Related posts

Leave a Comment