തെരഞ്ഞെടുപ്പിനു മുമ്പേ അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരാണെന്നു പ്രവചിച്ചിരിക്കുകയാണ് ചൈനയിലെ ഷിയാന്ഹു ഇക്കോളജിക്കല്‍ ടൂറിസം പാര്‍ക്കിലെ ഒരു കുരങ്ങ്.കുരങ്ങാണെന്നു കരുതി പ്രവചനത്തെ വിലകുറച്ചു കാണേണ്ട. കഴിഞ്ഞ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയിയെ മാസങ്ങള്‍ക്കു മുമ്പ് പ്രവചിച്ച ആളാണ് ഗേഡ എന്ന പേരിട്ടിരിക്കുന്ന ഈ വാനരപ്രവാചകന്. പ്രവചനത്തിനായി ഹില്ലരി ക്ലിന്റന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും കട്ടൗട്ടുകള്‍ തയാറാക്കിയിരുന്നു.
ഇതില്‍ ട്രംപിനെ തെരഞ്ഞെടുത്ത ശേഷം കട്ടൗട്ടിലെ ട്രംപിന്റെ അധരങ്ങളില്‍ ചുംബനവും നല്‍കിയാണ് ഗേഡ പ്രവചനം പൂര്‍ത്തിയാക്കിത്. ഈ പ്രവചനം ഒരു കുരങ്ങിന്റെ വികൃതിയായി കണ്ട് സമാധാനിക്കുക മാത്രമാണു ഹില്ലരിക്കും അനുയായികള്‍ക്കുമുള്ള പോംവഴി. ഏതായാലും പ്രവചനം സത്യമാകുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.