തിരുവനന്തപുരം: സംസ്ഥാന പോലീസിൽ ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് ഡിഐജി ഹര്‍ഷിത അത്തല്ലൂരിയെ തിരുവനന്തപുരം അഡീഷണൽ കമ്മീഷണറായി നിയമിച്ചു.
അവധി കഴിഞ്ഞെത്തിയ ആര്. നിശാന്തിനിയെ പോലീസ് ആസ്ഥാനത്തെ എസ്പിയായി നിയമിച്ചു. കൊല്ലം ക്രൈംബ്രാഞ്ച് എസിപി ആയിരുന്ന ബി. അശോകാണ് തിരുവനന്തപുരത്തെ റൂറൽ എസ്പി. തിരുവനന്തപുരം റൂറൽ എസിപിയായിരുന്ന പി.കെ. മധുവിനെ കൊല്ലം കമ്മീഷണറായും നിയമിച്ചു.