കൊളച്ചേരി: പെരുമാച്ചേരിയിലെ വൈദ്യുത ട്രാൻസ്ഫോർമർ ഉയർത്തി സ്ഥാപിക്കാൻ ആരെയാണ് സമീപിക്കേണ്ടത്. മന്ത്രി മണിയോട് ചോദ്യം ഈ ഭാഗത്തെ സ്കൂൾ കുട്ടികളുടേതാണ്. ഇതു സംബന്ധിച്ച് അയച്ച കത്തിലെ വാചകങ്ങളാണ് മുകളിൽ ചേർത്തത്.
പെരുമാച്ചേരി സിആർസി ക്ക് സമീപത്തെ വൈദ്യുത ട്രാൻസ്ഫോർമറാണ് അപകട ഭീഷണിയായി മാറിയിരിക്കുന്നത്. നവീകരണം കഴിഞ്ഞപ്പോൾ റോഡ് ഉയർന്നതാണ് പ്രധാന പ്രശ്നം. ഇപ്പോൾ സ്കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരാണ് ഏറെ ഭീതിയിലായിരിക്കുന്നത്.
കുന്നിറക്കവും വളവുമായതിനാൽ വാഹനങ്ങൾ ട്രാൻസ്ഫോർമറിൽ ഇടിക്കാൻ സാധ്യതയേറെയെന്ന് സിആർസി യിലെ വിനോദ് അഭിപ്രായപ്പെട്ടു. കൊളച്ചേരി വൈദ്യുതി അധികൃതരോട് റോഡ് നവീകരിക്കുന്ന സമയത്ത് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടതായി വ്യാപാരികൾ പറഞ്ഞു.