ട്രാന്‍സ്‌ജെന്‍ഡറാകാന്‍ യുവാവ് മുടക്കിയത് 50,000 ഡോളര്‍. കൃത്യമായി പറഞ്ഞാല്‍ ഏകദേശം 33 ലക്ഷത്തോളം രൂപ. കാലിഫോര്‍ണിയയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ 22 കാരന്‍ വിന്നി ഓഹാണ് വന്‍തുക ചെലവഴിച്ച് സ്വന്തം സ്വത്വത്തില്‍ തന്നെ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന് വേണ്ടി നൂറ്റിപത്തോളം പ്ലാസ്റ്റിക് സര്‍ജറികളും ഇയാള്‍ ചെയ്തു. ഇനി ഇയാള്‍ ഒരുങ്ങുന്നത് ജനനേന്ദ്രിയവും മുലക്കണ്ണുകളും പൊക്കിള്‍കൊടിയും നീക്കം ചെയ്യാനാണ്. വലിയ ചിലവുവരുമെങ്കിലും എങ്ങനെയും തന്റെ ലക്ഷ്യം സാധിച്ചെടുക്കുമെന്നാണ് യുവാവ് പറയുന്നത്.
I love you. Inspired by a painting from @girlacne
A post shared by Vinny (@vinnyohh) on
ഇതുവരെ നടത്തിയ സര്‍ജറികളില്‍ നിന്നും വിന്നി നേടിയെടുത്ത രൂപം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. പതിനേഴ് വയസിലാണ് തന്റെയുള്ളിലെ സ്ത്രൈണത വിന്നി തിരിച്ചറിഞ്ഞത്. അത് പിന്നീട് ട്രാന്‍സ്ജെന്‍ഡറാകാമെന്ന തീരുമാനത്തിലേക്ക് യുവാവിനെ കൊണ്ടെത്തിക്കുകയായിരുന്നു. തന്റെ തീരുമാനം ആദ്യം സുഹൃത്തുക്കളോടാണ് വിന്നി പങ്കുവെച്ചത്. തുടര്‍ന്ന് അവരുടെ പിന്തുണയോടെ കാലിഫോര്‍ണിയയിലെ തന്നെ ഓരു പ്ലാസ്റ്റിക് സര്‍ജനെ വിന്നി കണ്ടു. തന്റെ ആഗ്രഹം തുറന്നു പറഞ്ഞു. എന്നാല്‍ അതിന് വലിയ ചിലവ് വരുമെന്നായിരുന്നു ഡോക്ടറിന്റെ പ്രതികരണം. എത്ര പണം മുടക്കാനും തയ്യാറാണെന്ന് യുവാവ് പറഞ്ഞതോടെയാണ് സര്‍ജറിയ്ക്ക് ഡോക്ടര്‍ തയാറായത്.
തന്റെ മാറ്റത്തെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ലൈംഗീകാവയവങ്ങള്‍ ഇല്ലാതെയും ജീവിക്കാം. ജനനേന്ദ്രിയം നഷ്ടപ്പെട്ടതുകൊണ്ട് തനിക്ക് തുടര്‍ന്നുള്ള ജീവിതം ഇല്ലാതാകുന്നില്ല. അത് മനസിലാക്കിയതുകൊണ്ടാണ് ലിംഗവും മുലക്കണ്ണുകളും ഉള്‍പ്പെടെ നീക്കം ചെയ്യാമെന്ന വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനമെടുത്തത്. ഇതിന് 160,000 ഡോളര്‍ (ഒരു കോടിയോളം) ചെലവുവരും. വൈകാതെ തന്നെ സര്‍ജറിയിലൂടെ അവ നീക്കം ചെയ്യുമെന്നും വിന്നി പറഞ്ഞു. മേക്കപ്പിനെ കൂടാതെ മോഡലും എല്‍ജിബിടി ആക്ടിവിസ്റ്റുകൂടിയാണ് ഇയാള്‍. പ്ലാസ്റ്റിക് ഓഫ് ഹോളിവുഡ് എന്ന ടി വി ഷോയിലും വിന്നി പങ്കെടുക്കുന്നുണ്ട്.