കൊച്ചി: ട്രാൻസ്ജെൻഡർ അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കൊച്ചിയിലെ റെനൈ മെഡിസിറ്റി ആശുപത്രിക്കെതിരേ ഉയർന്ന പരാതിയിലാണ് അന്വേഷണം.
അനന്യ മരിച്ചതിന് പിന്നാലെ നൽകിയ പരാതിയിൽ ആറ് മാസത്തിന് ശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അവതാരികയുമായിരുന്ന അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം വലിയ ബുദ്ധിമുട്ടുകളും വേദനയും താൻ സഹിക്കുകയാണെന്ന് അനന്യ പരാതി ഉന്നയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ജോലിക്ക് പോകാനോ ചുമയ്ക്കാനോ പോലും കഴിയുന്നില്ലെന്നായിരുന്നു അനന്യയുടെ പരാതി.