സോഷ്യല്‍മീഡിയയില്‍ സജീവമായ ട്രാന്‍സ് ദമ്പതികളായിരുന്നു പ്രവീണ്‍ നാഥും റിഷാന ഐഷുവും പ്രണയ ദിനമായ ഫെബ്രുവരി 14നായിരുന്നു വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്രവീണ്‍ നാഥാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രണ്ടര മാസത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നത്. ഇനി മുന്നോട്ട് ഒരുമിച്ച് പോവേണ്ടതില്ലെന്നും വേര്‍പിരിയുകയാണ് നല്ലതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് പ്രവീണ്‍ നാഥ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത് ചില വ്യക്തിപരമായ കാരണം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന ചോദ്യങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നുവെന്നും പ്രവീണ്‍ പറയുന്നു. ഇപ്പോള്‍ തങ്ങള്‍ ഒന്നിച്ചല്ല കഴിയുന്നതെന്നും തങ്ങളുടെ രണ്ടാളുടെയും ജീവിതം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണെന്നും ഇത്രയും കാലം തങ്ങളെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദിയെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. പ്രവീണിന്റെ കുറിപ്പില്‍ … Continue reading ഇനി മുമ്പോട്ടു പോകാന്‍ കഴിയില്ല ! തങ്ങള്‍ വേര്‍പിരിയുകയാണെന്നും ആരും മാനസികമായി വേദനിപ്പിക്കരുതെന്നും പ്രവീണും ഐഷുവും…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed