കൊച്ചി: ആലുവ പോലീസ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതിയുടെ ആത്മഹത്യാ ഭീഷണി. അന്നാ രാജു എന്ന യുവതിയാണ് പുലർച്ചെ മുതൽ ആൽമരത്തിൽ കയറിയത്.
അന്നയേയും മറ്റും കഴിഞ്ഞദിവസം ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചിരുന്നു. ഈ കേസിൽ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ഭീഷണി.