ഞാന്‍ ആനയാണെങ്കില്‍ നോക്കാന്‍ കഴിവുള്ള പാപ്പാനുമുണ്ട് ! ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്ക് ചുട്ടമറുപടി നല്‍കി സൂര്യ…

കേരളമാകെ ചര്‍ച്ചയായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാനും. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ എന്ന ബഹുമതിയും ഇവര്‍ക്കു സ്വന്തം.

2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബാംഗങ്ങളുടെ പൂര്‍ണ സമ്മതത്തോടെ ആയിരുന്നു ഇവരുടെ വിവാഹം.ഇവരുടെ വിവാഹം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സമൂഹത്തില്‍ നിന്ന് ഒരുപാട് തവണ അപമാനങ്ങളും അവഗണകളും സഹിച്ചവരാണ് ഇരുവരും. വിവാഹശേഷവും ഇവരുടെ മാത്രം സ്വകാര്യമായ ലൈംഗിക ജീവിതത്തില്‍ അഭിപ്രായ പ്രകടനങ്ങളുമായി പലരുമെത്തി.

സൂര്യ വലിയൊരു സര്‍ജറിക്ക് ശേഷം കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എന്ന വാര്‍ത്തയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

നിരവധി തവണ ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് സൂര്യ. ഇപ്പോള്‍ ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്ക് സൂര്യ നല്‍കിയ കിടിലന്‍ മറുപടിയാണ്് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സൂര്യയുടെ മറുപടി.

സൂര്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…

തടിച്ചി ,ആന, പര്‍വ്വതം, ഭൂതം, അയ്യോ തടി കുറയ്ക്കു അപ്പോഴ സുന്ദരി മെലിയുന്നതാ സൗന്ദര്യം ഇനിയും മാറത്ത ലോകം മെലിഞ്ഞവര്‍ സുന്ദരി ആണ് എന്നുള്ള കാഴ്ചപാട് നിങ്ങളുടെ തിമിരം ബാധിച്ച കണ്ണിലാണ്.

ആന എന്താ ഒരു മോശം മൃഗമാണോ??ഞങ്ങളുടെ കുടുബത്തില്‍ സ്വന്താമായി ഒരാന ഉള്ളത് [ ഞാന്‍ ] അഭിമാനം തന്നെയാ കൂടെ അതിനെ നോക്കാന്‍ കഴിവുള്ള ഒരു പാപ്പാനും ഉണ്ട് എന്തേ??

ഞാന്‍ എന്റെ ശരീരത്തെ എന്റെ വണ്ണത്തെ ഇഷ്ടപ്പെടുന്നു …I Love My body പിന്നെ നിങ്ങള്‍ക്ക് എന്ത് കുഴപ്പം??? നിറത്തിന്റെയും ശരീരത്തിന്റെയും ജെന്‍ഡര്‍ ജാതി മത വര്‍ണ്ണവിവേചനം നിര്‍ത്താറായില്ലെ എന്റെ സൗന്ദര്യം പുറമെ കാണുന്ന ശരീരത്തിലത്തിലോ തൊലിയുടെ നിറമോ അല്ല.

വീണ്ടും പറയുന്നു നിങ്ങളുടെ ഇഷ്ടത്തിന്റെ പതിമടങ്ങ് ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു ഇനി എനിക്ക് തടി കൂടിയാല്‍ കുറക്കാനും അല്ല കുട്ടണമെങ്കില്‍ കൂടാനും അറിയാം അത് എന്റെ ഇഷ്ട്ടം… Plz stop body shaming…

Related posts

Leave a Comment