ഡൽഹി: അരവിന്ദ് കെജ്രിവാൾ സർക്കാർ അധികാരമേറ്റ നാൾ മുതൽ പലവിധത്തിലുള്ള സൗജന്യങ്ങൾ വിവിധ വിഭാഗം ജനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന പല തീരുമാനങ്ങളും കൈകൊണ്ടിട്ടുള്ള കെജ്രിവാൾ സർക്കാർ ഇപ്പോഴിതാ ഒരു പുതിയ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ്.
സ്ത്രീകൾക്ക് പുറമെ ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഡൽഹിയിൽ സൗജന്യ ബസ് യാത്രയാണ് കെജ്രിവാൾ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത മന്ത്രിസഭ യോഗത്തിൽ തന്നെ ഇറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ തീരുമാനം ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഗുണകരമാകുമെന്നും കെജ്രിവാൾ പറഞ്ഞു.