കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നഗരത്തിൽ രണ്ട് ഭിന്നലിംഗക്കാർക്ക് പോലീസിന്റെ മർദനമേറ്റ സംഭവത്തിൽ ഭിന്നലിംഗക്കാർ നൽകിയ മൊഴി വ്യാജമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. നഗരത്തിൽ നടന്ന സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിലെ സംഘനൃത്തത്തിന്റെ പരിശീലനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ പി.എം.താജ് റോഡിൽ വച്ച് രണ്ട് പോലീസുകാർ അകാരണമായി തല്ലിച്ചതച്ചെന്നായിരുന്നു സുസ്മിത, മമത ജാസ്മിൻ എന്നീ ഭിന്നലിംഗക്കാരുടെ പരാതി.
എന്നാൽ സംഘനൃത്തത്തിന്റെ പരിശീലനം നടന്ന അതേസമയത്ത് കോട്ടപ്പറന്പ് ആശുപത്രിക്കടുത്ത ഇടവഴി കേന്ദ്രീകരിച്ച് ഇവരിലൊരാൾ ഓറൽ സെക്സ് നടത്തുന്നത് പോലീസ് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.പരിശീലനം നടന്ന സമയത്ത് പതിനഞ്ച് മിനിറ്റിനകം അഞ്ചു പുരുഷന്മാരുമായി ഇടപഴകുന്നതും പണം വാങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഇത്തരം നിരവധി വിഡിയോ ക്ലിപ്പിംഗുകൾ സോഷ്യൽ മീഡിയയിലും, യൂട്യൂബിലും പ്രചരിക്കുന്നുണ്ട്. ഓറൽ സെക്സ് നടത്തുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. ഭിന്നലിംഗക്കാരുടെ വിളയാട്ടം നഗരത്തിൽ വർധിച്ചുവരുന്നത് കണക്കിലെടുത്ത് ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലീസ്.
ഇതിന്റെ ഭാഗമായി മിഠായിതെരുവ്, പാളയം, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോട്ടപ്പറന്പ് ആശുപത്രി പരിസരം, പി.എം.താജ് റോഡ് തുടങ്ങി ഭിന്നലിംഗക്കാരുടെ താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ദൃഢഗാത്രരായ പുരുഷന്മാരാണ് സ്ത്രീകളെന്നു തെറ്റിദ്ധരിപ്പിക്കുംവിധം അണിഞ്ഞൊരുങ്ങി നഗരത്തിൽ ഇത്തരത്തിൽ അനാശാസ്യം നടത്തുന്നത്.
രാത്രിയാത്രക്കാരെ പ്രലോഭിപ്പിച്ച് ഇടവഴികളിലേക്ക് കൊണ്ടുപോയി അനാശാസ്യം നടത്തിയശേഷം അവരെ കൊള്ളയടിച്ച നിരവധി സംഭവങ്ങൾ അടുത്തകാലത്തായി നഗരത്തിൽ ഉണ്ടായിട്ടുണ്ട്. ഒരാൾ അനാശാസ്യം നടത്തിക്കൊണ്ടിരിക്കെ, സംഘത്തിൽപ്പെട്ട മറ്റു ഭിന്നലിംഗക്കാർ പൊടുന്നനെ സ്ഥലത്തെത്തി യാത്രക്കാരെ കൊള്ളയടിക്കുകയാണ് ഇവരുടെ രീതി. സ്കൂട്ടര് യാത്രക്കാരനെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളിൽനിന്ന് സംരക്ഷണം നൽകുന്നതിന് സർക്കാർ നിരവധി സഹായപദ്ധതികൾ ഇവർക്കായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെങ്കിലും, പലരും രാത്രി അനാശാസ്യം നടത്തിയും, യാത്രക്കാരെ കൊള്ളയടിച്ചുമാണ് ജീവിക്കുന്നത്. കൊച്ചിയിലും മറ്റും ധാരാളമായി കാണപ്പെടുന്ന ഭിന്നലിംഗക്കാർ വരുമാനത്തിലെ വർധനവ് കണക്കിലെടുത്ത് അടുത്തകാലത്താണ് കോഴിക്കോട്ട് വേരുറപ്പിച്ചത്.
ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനൊപ്പം ഇത്തരം അനാശാസ്യ-ഗുണ്ടായിസ പ്രവർത്തനങ്ങൾക്ക് തടയിടേണ്ടതുണ്ടെന്ന് ഈ പ്രദേശങ്ങളിലെ വ്യാപാരികളും പറയുന്നു.മർദനമേറ്റ ഭിന്നലിംഗക്കാർ മുഖ്യമന്തിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പോലീസുകാർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇവർ നൽകിയ മൊഴി വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായി പോലീസ് അറിയിച്ചു.